കാലവർഷം ശരാശരിയിലും കൂടുതൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
Tuesday, May 28, 2024 1:28 AM IST
ന്യൂഡൽഹി: ഇക്കുറി രാജ്യത്ത് കാലവർഷം ശരാശരിയിലും കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ മാസം 31 ഓടെ കേരളത്തിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.
കേരളത്തിലും കൂടുതൽ മഴ ലഭിക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ശമനമുണ്ടാകും.