സിസോദിയയുടെ കസ്റ്റഡി നീട്ടി
Wednesday, May 22, 2024 1:34 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി ഡൽഹി റോസ് അവന്യു കോടതി മേയ് 31 വരെ നീട്ടി.
നേരത്തേ അനുവദിച്ച കസ്റ്റഡി സമയം അവസാനിച്ചതോടെ വീഡിയോ കോണ്‍ഫറൻസിലൂടെ സിസോദിയയെ ഹാജരാക്കിയ ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കസ്റ്റഡി നീട്ടിയത്.
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. തെളിവുകൾ നശിപ്പിച്ചതിൽ സിസോദിയയ്ക്ക് പങ്കുണ്ടെന്നും ആം ആദ്മിയുടെ പ്രധാന നേതാവായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. അതിനാൽ ഉടൻ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2023 ഫെബ്രുവരി 26 മുതൽ സിസോദിയ സിബിഐയുടെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിസോദിയയെ കസ്റ്റഡിയിലെടുത്തിരുന്നു.