അരുണാചൽപ്രദേശിൽ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ്
Tuesday, April 23, 2024 3:52 AM IST
ന്യൂഡൽഹി: മണിപ്പുരിനു പിന്നാലെ അരുണാചൽപ്രദേശിലെ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
കഴിഞ്ഞ 19നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തെത്തുടർന്നാണു നടപടി. ഈ മാസം 24ന് രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
കിഴക്കൻ കമെങ് ജില്ലയിലെ ബമെങ് നിയോജകമണ്ഡലത്തിലെ സാരിയോ, കുറുങ് കുമേയിലെ ന്യാപിൻ നിയോജകമണ്ഡലത്തിനു കീഴിലുള്ള ലോംഗ്ടെ ലോത്ത്, അപ്പർ സുബൻസിരി ജില്ലയിലെ നാച്ചോ നിയോജക മണ്ഡലത്തിനു കീഴിലുള്ള ജിംബാരി, ലെംഗി, സിയാങ് ജില്ലയിലെ റംഗോങ് നിയോജകമണ്ഡലത്തിനു കീഴിലുള്ള ബോഗ്നെ, മോലോം എന്നീ പോളിംഗ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.