ആസാം സ്വദേശികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മേഘാലയയിൽ കണ്ടെത്തി
Thursday, April 18, 2024 1:58 AM IST
ഷില്ലോംഗ്/ഗോൾപാറ: ആസാം സ്വദേശികളായ മൂന്നുപേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഭാഗികമായി കുഴിച്ചുമൂടിയ നിലയിൽ സമീപസംസ്ഥാനമായ മേഘാലയയിൽ കണ്ടെത്തി.
ആസാം ഗോൾപാറയിലെ ദോൽഗുമ സ്വദേശികളായ ജമാൽ അലിയും നൂർ മുഹമ്മദുമാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
മേഘാലയയിലെ ഗാരോ ജില്ലയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗോൾപാറയിൽ നിന്ന് മേഘാലയയിലേക്കു കടക്കാൻ മൂവർസംഘം ഉപയോഗിച്ച വാഹനവും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾക്കു സമീപമുണ്ടായിരുന്നു.