വോട്ടിംഗിനു പ്രത്യേകസൗകര്യം; ആവശ്യം നിരാകരിച്ച് സുപ്രീംകോടതി
Tuesday, April 16, 2024 2:49 AM IST
ന്യൂഡൽഹി: മണിപ്പൂരിൽ കലാപത്തെത്തുടർന്നു പലയിടങ്ങളിലായി ചിതറിപ്പോയ 18,000 പേർക്കു വോട്ടുചെയ്യാൻ പ്രത്യേകസൗകര്യം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നിരാകരിച്ചു.
ഈമാസം 19, 26 തീയതികളിൽ വോട്ടെടുപ്പ് നടക്കാനാരിക്കെ ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് വോട്ടെടുപ്പ് ക്രമീകരണങ്ങളെ ബാധിച്ചേക്കാമെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഹർജി നിരാകരിച്ചത്.