സിസോദിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് നീട്ടി
Tuesday, April 16, 2024 2:49 AM IST
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് നീട്ടി. 20 വരെ ഹർജി പരിഗിണിക്കുന്നത് ഡൽഹി റോസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജ നീട്ടിവച്ചു.
സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് ജാമ്യത്തിനായി വിചാരണക്കോടതിയെ ഫെബ്രുവരിയിൽ സമീപിച്ചത്. ഇതു നാലാം തവണയാണ് കേസ് നീട്ടിവയ്ക്കുന്നത്. ഒരു വർഷമായി സിസോദിയ ജയിലിലാണ്. ഇതു ശരിയല്ല- സിസോദയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ജയിൻ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, 2021-22ലെ ഡൽഹി മദ്യനയം പണത്തട്ടിപ്പ് നടത്താനുള്ള പദ്ധതിയായിരുന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി)നു വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹേബ് ഹുസൈൻ കോടതിയെ ബോധിപ്പിച്ചു.