തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാർ: എയിംസ് അധികൃതർ
Friday, December 1, 2023 2:20 AM IST
ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽനിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ആരോഗ്യം വീണ്ടെടുത്തതായി ഋഷികേശ് എയിംസ് അധികൃതർ.
തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാരാണെന്നും ഉടൻതന്നെ ഇവർക്ക് വീട്ടിലേക്കു മടങ്ങാനാകുമെന്നും എയിംസിലെ അധികൃതർ അറിയിച്ചു.
ഡിസ്ചാർജായി വീട്ടിലെത്തിയ ശേഷം രണ്ടാഴ്ച കഴിഞ്ഞ് തൊട്ടടുത്തുള്ള ആശുപത്രിയിൽ ചെക്കപ്പിനായി ചെല്ലണമെന്നും അധികൃതർ തൊഴിലാളികൾക്ക് നിർദേശം നൽകി.