രക്ഷാപ്രവർത്തകരെയും തൊഴിലാളികളെയും അഭിനന്ദിച്ച് മോദി
Wednesday, November 29, 2023 2:03 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ദൗത്യത്തിലെ രക്ഷാപ്രവർത്തകരെയും രക്ഷപ്പെട്ട തൊഴിലാളികളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ പേരും ഉദാത്തമായ മനുഷ്യസ്നേഹവും കൂട്ടായ്മയുമാണു പ്രകടിപ്പിച്ചതെന്ന് സമൂഹമാധ്യമമായ എക്സിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ മോദി പറഞ്ഞു. രക്ഷപ്പെട്ട 41 തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനമാണ്. തൊഴിലാളികൾക്ക് ആരോഗ്യവും സൗഖ്യവും ആശംസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.