വ്യോമസേനാ വിമാനം അടിയന്തരമായി ഇറക്കി
Monday, October 2, 2023 4:23 AM IST
ഭോപ്പാൽ: വ്യോമസേനയുടെ ഹെലികോപ്റ്റർ മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം അടിയന്തരമായി ഇറക്കി. പരിശീലനപ്പറക്കലിനിടെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്കൃഷിയിടത്തിൽ ഇറക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറു പേരും സുരക്ഷിതരാണ്. ഭോപ്പാലിൽനിന്ന് ഝാൻസിയിലേക്കാണ് എഎൽഎച്ച് എംകെ 3 ഹെലികോപ്റ്റർ പറന്നത്.