നീറ്റ് പിജി കട്ട് ഓഫ്: ഹർജി തള്ളി
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് പൂജ്യമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക സുപ്രീകോടതിയെ സമീപിച്ചത്. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഹർജിക്കാരനെ ബാധിക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.