മസ്ജിദ് സർവേ: ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി
സ്വന്തം ലേഖകൻ
Saturday, September 23, 2023 1:42 AM IST
ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കു മുകളിൽ പണി കഴിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്തിന്റെ ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാണ് ട്രസ്റ്റ് നൽകിയ ഹർജിയാണ് തള്ളിയത്.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അലാഹാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിടുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.