ഒബിസി വിഭാഗത്തിന്റെ നേതാവാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്കുവേണ്ടി എന്താണു ചെയ്തതെന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെക്രട്ടറിപദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഒബിസി വിഭാഗമാണ് രാജ്യത്തിന്റെ നട്ടെല്ല്. അവർക്കു മതിയായ പ്രാതിനിധ്യം നൽകണമെങ്കിൽ ആദ്യം അവരുടെ ജനസംഖ്യ അറിയേണ്ടതുണ്ട്. അതിനായാണ് ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന ഒബിസി വിഭാഗക്കാർക്ക് അധികാരമില്ലെന്ന സത്യം ജനങ്ങൾ തിരിച്ചറിയണം. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽ നിർത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. അവർക്ക് നിയമനിർമാണത്തിൽ പ്രാതിനിധ്യം ലഭിക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.