ഒഡീഷ നിയമസഭാ സ്പീക്കറായി വനിത വരും
Thursday, September 21, 2023 1:26 AM IST
ഭുവനേശ്വർ: ഒഡീഷ നിയമസഭാ സ്പീക്കറായി വനിത തെരഞ്ഞെടുക്കപ്പെടും. ഭരണകക്ഷിയായ ബിജെഡിയുടെ സ്പീക്കർസ്ഥാനാർഥിയായി റവന്യൂ മന്ത്രി പ്രമീള മല്ലിക്ക് പത്രിക നല്കി. മേയിൽ ബി.കെ. അരുഖ രാജിവച്ചതിനുശേഷം സ്പീക്കർപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാകും പ്രമീള. 22നാണു സ്പീക്കർ തെരഞ്ഞെടുപ്പ്. 147 അംഗ നിയമസഭയിൽ 114 അംഗങ്ങളുള്ള ബിജെഡിക്ക് നിഷ്പ്രയാസം വിജയിക്കാനാകും. ആറു തവണ എംഎൽഎയായിട്ടുണ്ട് പ്രമീള മല്ലിക്ക്. ഒഡീഷയിലെ 21 ലോക്സഭാംഗങ്ങളിൽ ഏഴു പേർ വനിതകളാണ്.