കനേഡിയൻ സിക്ക് ഗായകൻ ശുഭിന്റെ സംഗീതപരിപാടി റദ്ദാക്കി
Thursday, September 21, 2023 1:26 AM IST
ന്യൂഡൽഹി: പ്രശസ്ത കനേഡിയൻ സിക്ക് ഗായകൻ ശുഭ്നീത് സിംഗിന്റെ മുംബൈയിലെ സംഗീതപരിപാടി റദ്ദാക്കി.
ഖലിസ്ഥാൻ അനുകൂലിയായി അറിയപ്പെടുന്ന ശുഭിന്റെ സംഗീതപരിപാടി ബഹിഷ്കരിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായിരുന്നു.
ടിക്കറ്റിനു മുടക്കിയ പണം പത്തു ദിവസത്തിനകം തിരിച്ചുനല്കുമെന്നു ബുക്ക്മൈഷോ അറിയിച്ചു. ശുഭിന്റെ ഇന്ത്യാ പര്യടനം സ്പോൺസർ ചെയ്തിരിക്കുന്നത് ബുക്ക്മൈഷോ ആണ്.