ലൈംഗികാതിക്രമ പരാതി പിൻവലിച്ചത് സമ്മർദത്തിനു വഴങ്ങിയെന്ന്
Sunday, June 11, 2023 12:24 AM IST
ന്യൂഡൽഹി: ബ്രിജ്ഭൂഷണെതിരേയുള്ള പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ ലൈംഗികാതിക്രമ പരാതി പിൻവലിച്ചത് സമ്മർദത്തിനു വഴങ്ങിയിട്ടെന്ന് ഗുസ്തിതാരങ്ങൾ. താരങ്ങൾക്കുമേൽ വലിയ സമ്മർദമുണ്ടെന്നും പരാതിക്കാരെ ബ്രിജ് ഭൂഷണ് സിംഗിന്റെ ആളുകൾ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു.
പരാതി പിൻവലിക്കാനുള്ള നിരന്തര ആവശ്യം കാരണം പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ പിതാവ് സമ്മർദത്തിലായിരുന്നു. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും സ്വാധീനമുള്ളയാളാണു പ്രതി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം സാധ്യമല്ലെന്നും സാക്ഷി മാലിക് പറഞ്ഞു.