സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര പദ്ധതി; സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും
Saturday, June 10, 2023 12:14 AM IST
ബംഗളൂരു: സർക്കാർ നിയന്ത്രിത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയുടെ ഉദ്ഘാടനം ബംഗളൂരു സിറ്റിയിൽ കണ്ടക്ടറുടെ വേഷമണിഞ്ഞ് വനിതാ യാത്രക്കാർക്കു ടിക്കറ്റ് നല്കി മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിർവഹിക്കും.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുമെന്ന ശക്തി പദ്ധതി നടപ്പാക്കുമെന്നത്. ജില്ലകളിലെയും മണ്ഡലങ്ങളിലെയും ബസ് യാത്രകളുടെ ഉദ്ഘാടനം വിവിധ മന്ത്രിമാർ നിർവഹിക്കും.