ഹൈക്കമാൻഡ് തീരുമാനത്തിനു കാതോർത്ത് സച്ചിൻ
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ തുടരുന്നു. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപിക്കാൻ സച്ചിൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതിക്കെതിരേ നടപടിവേണമെന്ന ആവശ്യത്തിലാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്ന് സച്ചിന്റെ അടുത്ത അനുയായികൾ പറയുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശ്രമം നടത്തിയിരുന്നു. ഇരുവരും കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഖാർഗെയുമായി കൂടിയാലോചനകളും നടത്തി.
ഭിന്നതയ്ക്കു കാരണമായ വിഷയങ്ങൾ ചർച്ചയിലൊരിടത്തും ഉയർന്നുവന്നില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെയാണ് മുൻ ഉപമുഖ്യമന്ത്രികൂടിയായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി ഗഹ്ലോട്ടുമായി അകന്നത്. അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷികദിനമായ 11ന് സച്ചിൻ ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ട്. ഇതിനുമുന്പ് ഹൈക്കമാൻഡിൽനിന്ന് വ്യക്തമായ ഉറപ്പുകളാണ് സച്ചിന്റെ
ലക്ഷ്യം.