ശ്രീലങ്കയിൽനിന്നു കൊണ്ടുവന്ന 32 കിലോ സ്വർണം പിടിച്ചെടുത്തു
Friday, June 2, 2023 1:07 AM IST
ചെന്നൈ: ശ്രീലങ്കയിൽനിന്ന് തമിഴ്നാട്ടിലേക്ക് രണ്ട് മത്സ്യബന്ധനബോട്ടുകളിലായി കടത്തിക്കൊണ്ടുവന്ന 32 കിലോ സ്വർണം തീരസംരക്ഷണസേനയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.
കടലിൽ തള്ളിയ 11 കിലോയുൾപ്പെടെയാണിത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 20.20 കോടി രൂപ വിപണിമൂല്യമുണ്ട്.
ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിയിൽ ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ നിന്നാണ് ബോട്ട് പിടികൂടിയത്.