അഹമ്മദ്നഗറിന് അഹല്യദേവി ഹോൾക്കറുടെ പേര് നല്കുമെന്നു ഷിൻഡെ
Thursday, June 1, 2023 1:48 AM IST
അഹമ്മദ്നഗർ: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയ്ക്ക് പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോർ ഭരിച്ചിരുന്ന അഹല്യദേവി ഹോൾക്കറുടെ പേരു നല്കുമെന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.
അഹമ്മദ്നഗറിലെ ചൗന്ദിയിൽ ജനിച്ചഅഹല്യദേവിയുടെ 298-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഷിൻഡെ. അഹമ്മദ്നഗർ നഗരത്തിന്റെ പേര് അഹല്യാനഗർ എന്നാക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തേ പറഞ്ഞിരുന്നു.
പൂനയിൽനിന്ന് 120 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അഹമ്മദ്നഗറിന് 5-ാം നൂറ്റാണ്ടിലെ ഭരണാധികാരി അഹമ്മദ് നൈസാം ഷാ ഒന്നാമന്റെ പേരിൽനിന്നാണ് അഹമ്മദ്നഗർ ഉണ്ടായത്.