ബംഗാൾ ഫാക്ടറിയിൽ സ്ഫോടനം: 15 പേർക്കു പൊള്ളലേറ്റു
Wednesday, May 31, 2023 1:30 AM IST
ബാങ്കുറ: പശ്ചിമബംഗാളിലെ ബാങ്കുറയിൽ സ്പോഞ്ച് നിർമാണ ഫാക്ടറയിലുണ്ടായ സ്ഫോടനത്തിൽ 15 തൊഴിലാളികൾക്കു പൊള്ളലേറ്റു. തിളച്ച ദ്രാവകം പകരുന്നതിനിടെ ഫർണസ് പൊട്ടിത്തെറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പത്തുപേരെ വിദഗ്ധചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്കു മാറ്റി.