പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടും. ബ്രഹ്മപുരം, മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അഴിമതികളിലും ഇതാണു നടന്നത്.
സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിനുതന്നെ തീയിടുന്ന അവസ്ഥയാണു നിലനില്‍ക്കുന്നത്. അഴിമതിക്കു മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളുണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കാന്‍ ധനമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.