മൻ കി ബാത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: മൻ കി ബാത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജയന്തിയാണ് ഇന്ന്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകൾ ഇന്നും നമുക്കേവർക്കും പ്രചോദനമേകുന്നു. ആൻഡമാനിൽ വീർ സവർക്കർ നാടുകടത്തൽ ശിക്ഷ അനുഭവിച്ച മുറി സന്ദർശിച്ച ദിവസം മറക്കാനാകില്ല.
അദ്ദേഹത്തിന്റെ നിർഭയവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉൾക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹിക ഐക്യത്തിനും ന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ എന്നും സ്മരിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.