ഗുസ്തിതാരങ്ങളുടെ സമരം: പാർലമെന്റ് മാർച്ചിൽ പങ്കുചേരുമെന്ന് കർഷകർ
Saturday, May 27, 2023 1:05 AM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ സമരം കടുപ്പിച്ച സാഹചര്യത്തിൽ പിന്തുണയുമായി കർഷകർ വീണ്ടും രംഗത്ത്.
സമരത്തിനു പിന്തുണയുമായി നാളെ രാവിലെ 11.30ന് ജന്തർമന്തിറിൽനിന്ന് പുതിയ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസമായ നാളെ ഗുസ്തിതാരങ്ങൾ പ്രതിഷേധസൂചകമായി മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് നടത്തുന്നതിനുള്ള കർഷകരുടെ ആഹ്വാനം.