തട്ടിക്കൊണ്ടുപോകൽ കേസ്: യുപി മുൻ എംപിക്ക് ജീവപര്യന്തം ശിക്ഷ
Wednesday, March 29, 2023 12:42 AM IST
പ്രയാഗ്രാജ്: യുപിയിലെ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മുൻ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിനു പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മറ്റു രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവുവിധിച്ച കോടതി ആതിഖിന്റെ സഹോദരൻ ഖാലിദ് അസിം ഉൾപ്പെടെ ഏഴു പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
ബിഎസ്പി എംഎൽഎയെ കൊലപ്പെടുത്തിയ കേസിലും ആതിഖ് അഹമ്മദ് പ്രതിയാണ്.