അമരീന്ദറും സുനിൽ ജാഖറും ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ
Saturday, December 3, 2022 1:55 AM IST
ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെയും മുതിർന്ന നേതാവ് സുനിൽ ജാഖറിനെയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി നിയമിച്ചു. പഞ്ചാബ് മുൻ പിസിസി അധ്യക്ഷനാണു സുനിൽ ജാഖറും. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജയ്വീർ ഷെർഗില്ലിനെ ബിജെപി ദേശീയ വക്താവായി നിയമിച്ചു.