പി.ടി.ഉഷ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടു
Thursday, September 29, 2022 1:20 AM IST
ന്യൂഡൽഹി: കോഴിക്കോട് ജില്ലയിലെ റോഡ് വികസന പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യസഭാംഗം പി.ടി ഉഷ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു.
ഹൈവേ വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണിനെ മണ്‍കൂനകൾ ഇട്ട് വിഭജിക്കുകയാണെന്ന നാട്ടുകാരുടെ ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചതായും അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും പി.ടി ഉഷ എംപി പറഞ്ഞു.