വീടു തകർന്ന് നാലു പിഞ്ചുകുട്ടികൾ മരിച്ചു
Thursday, September 29, 2022 1:20 AM IST
ജയ്പുർ: രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ വീടു തകർന്നുവീണ് നാലു പിഞ്ചുകുട്ടികൾ മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വാടകയ്ക്കെടുത്ത വീട്ടിൽ അമ്മയും അഞ്ചു കുട്ടികളും ഉറങ്ങവേയായിരുന്നു അപകടം. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള മൂന്നു പെൺകുട്ടികളും നാലു മാസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്. അമ്മയെയും ഒരു പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവ് അപകടസമയം വീട്ടിലുണ്ടായിരുന്നില്ല.