ഹൃദയാഘാതം: രാജു ശ്രീവാസ്തവ ആശുപത്രിയിൽ
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: ജിമ്മിൽ വർക്ക് ഔട്ടിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് സ്റ്റാൻഡ് അപ് ഹാസ്യതാരം രാജു ശ്രീവാസ്തവ(58) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെഡ്മില്ലിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം, രാജു ശ്രീവാസ്തവ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായി സ്റ്റാൻഡ് അപ് കൊമേഡിയൻ സുനിൽ പാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.