യുവതിയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് പൊളിച്ചു
Tuesday, August 9, 2022 2:07 AM IST
ന്യൂഡൽഹി: നോയിഡയിൽ യുവതിയെ അപമാനിച്ച ബിജെപി നേതാവിനെതിരേ നടപടി. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതർ പൊളിച്ചുനീക്കി. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്.
കഴിഞ്ഞ ദിവസമാണ് ത്യാഗിയും അയൽവാസിയുമായ വനിതയും തമ്മിൽ വൃക്ഷത്തൈകൾ നടുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നത്. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. പോലീസുമായി എത്തിയാണ് അധികൃതർ കെട്ടിടം പൊളിച്ചുനീക്കിയത്.