അറ്റോണി ജനറലിന്റെ കാലാവധി നീട്ടി
Thursday, June 30, 2022 1:56 AM IST
ന്യൂഡൽഹി: അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി മുന്നുമാസംകൂടി കേന്ദ്രസർക്കാർ നീട്ടിനൽകിയെന്ന് നിയമമന്ത്രാലയം.
വ്യക്തിപരമായ കാരണങ്ങളാൽ തുടരാൻ താത്പര്യമില്ലെന്ന് രാജ്യത്തെ ഏറ്റവും തലമുതിർന്ന അഭിഭാഷകരിലൊളായ കെ.കെ. വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു.
മുകുൾ റോഹ്തഗിയുടെ പിൻഗാമിയായി 2017 ജൂലൈയിലാണ് ഭരണഘടനാവിദഗ്ധനായ കെ. കെ. വേണുഗോപാൽ നിയമിതനായത്. 2002 ൽ പദ്മഭൂഷണും 2015 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.