നടി മീനയുടെ ഭർത്താവ് അന്തരിച്ചു
Thursday, June 30, 2022 12:16 AM IST
ചെന്നൈ: മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിലെ തിരക്കേറിയ നായികയായിരുന്ന മീനയുടെ ഭർത്താവ് വിദ്യാസാഗർ (48) അന്തരിച്ചു. ഹൃദ്രോഗവും ശ്വാസകോശസംബന്ധിയായ പ്രശ്നങ്ങളും അലട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നലെ ബസന്ത്നഗർ ശ്മശാനത്തിൽ നടത്തി. ഹൃദയം മാറ്റിവയ്ക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാനായില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
നടന്മാരായ രജനീകാന്ത്, ശരത്കുമാർ, മൻസൂർ അലിഖാൻ ഉൾപ്പെടെ പ്രമുഖർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.