കാഷ്മീരിൽ രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Thursday, June 30, 2022 12:16 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ സാന്നിധ്യംസംബന്ധിച്ച രഹസ്യവിവരത്തെത്തുടർന്ന് നവപോറയിലെ മിർ ബസാറിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ ഏറ്റുമുട്ടൽ തുടങ്ങുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരെ വധിച്ചത്.
മൂന്നുദിവസത്തിനിടെ കുൽഗാമിൽ രണ്ടാംതവണയാണ് ഏറ്റുമുട്ടൽ. കഴിഞ്ഞ തിങ്കളാഴ്ച കുൽഗാമിൽ രണ്ട് ലഷ്കർ ഭീകരെ സൈന്യം വധിച്ചിരുന്നു.