പടക്കശാലയ്ക്കു തീപിടിച്ചു: മൂന്നു മരണം
Friday, June 24, 2022 12:44 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​ട​​ലൂ​​രി​​​ൽ പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യ്ക്കു തീ​​​പി​​​ടി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു.

ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പെ​​​രി​​​യ കാ​​​രൈ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി ചി​​​ത്ര(35), നെ​​​ല്ലി​​​ക്കു​​​പ്പം സ്വ​​​ദേ​​​ശി​​​നി അം​​​ബി​​​ക(50‍), മൂ​​​ല​​​ക്കു​​​പ്പം സ്വ​​​ദേ​​​ശി സ​​​ത്യ​​​രാ​​​ജ്(34) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.