ഇടിച്ചുനിരത്തൽ നിയമ വിരുദ്ധമല്ലെന്നു യുപി സർക്കാർ
Thursday, June 23, 2022 1:14 AM IST
ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിനു പിന്നാലെ ഉത്തർ പ്രദേശിലെ കാണ്‍പൂരിലും പ്രയാഗ്രാജിലും നടന്ന പൊളിക്കൽ നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു യുപി സർക്കാർ.
പൊളിക്കൽ നടപടികൾ ചോദ്യംചെയ്തുകൊണ്ട് ഇസ്ലാമിക സംഘടനയായ ജംയത്തുൾ ഉലമ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണു യുപി സർക്കാരിന്റെ മറുപടി.
ഉത്തർപ്രദേശ് നഗരാസൂത്രണ വികസന നിയമം അനുസരിച്ചു മാത്രമാണു കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. പൊളിക്കൽ നടപടികൾക്കു വിധേയരായവരിൽ ചിലരുടെ പേരുകൾ മാത്രമാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചതെന്നും യുപി സർക്കാർ കുറ്റപ്പെടുത്തി.