മൂന്നു ലഷ്കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Friday, May 27, 2022 1:06 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം ഏറ്റുമുട്ടലിൽ മൂന്നു ലഷ്കർ ഭീകരരെ വധിച്ചു.
കുപ്വാരയിലെ ജുമാഗുന്ദിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ സൈനികരുടെനേർക്ക് ഭീകരർ നിറയൊഴിക്കുകയായിരുന്നു.
ഇവരുടെ ഒളിത്താവളത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കാഷ്മീർ താഴ്വരയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ സുരക്ഷാസേന വിദേശികളായ 26 ഭീകരരെ വധിച്ചതായി കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു.