പൂണ്ഡി വെള്ളിങ്കിരി മലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു
Friday, May 27, 2022 1:06 AM IST
കോയന്പത്തൂർ: പൂണ്ഡി വെള്ളിങ്കിരി മലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു. ചെന്നൈ വില്ലിവാക്കം ഇളഞ്ചെഴിയൻ (55) ആണ് മരിച്ചത്.
ചെന്നൈ ഹൈക്കോടതിയിലെ അഭിഭാഷകനായ ഇളഞ്ചെഴിയൻ സുഹൃത്തുക്കൾക്കൊപ്പമാണ് വെള്ളി ങ്കിരിയിലെത്തിയത്. മല കയറിക്കഴിഞ്ഞ് ഇറങ്ങവെ അഞ്ചാമതു മലയിൽവച്ച് വയ്യാതാവുകയും ആറാമത്തെ മലയിൽവച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു.