കെ.വി. തോമസിന് സോണിയയുടെ കത്ത്
Saturday, May 21, 2022 1:02 AM IST
ന്യൂഡൽഹി: കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറായ അനുജൻ ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രഫ. കെ.വി. തോമസിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്.
കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയെങ്കിലും തോമസിനോടും കുടുംബത്തോടുമുള്ള വ്യക്തിബന്ധം പരസ്യമാക്കുന്നതാണ് സോണിയാ ഗാന്ധിയുടെ ഒൗദ്യോഗിക ലെറ്റർ പാഡിൽ അവർ തന്നെ ഒപ്പുവച്ച് ഇന്നലെ അയച്ച അനുശോചന സന്ദേശം.
ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിന്റെ ഈ സമയത്ത് പ്രാർഥനയിലും ചിന്തയിലും ഞാനും ചേരുന്നു. വേർപാടിന്റെ നഷ്ടം താങ്ങാനുള്ള കരുത്ത് സർവശക്തനായി ദൈവം നൽകട്ടെ.
എന്റെ ഹൃദയപൂർവമായ അനുശോചനം ദയവായി സ്വീകരിക്കുമല്ലോ. ഹൃദയപൂർവം സോണിയാ ഗാന്ധി എന്നാണ് കെ.വി. തോമസിന്റെ എറണാകുളം തോപ്പുംപടിയിലെ വിലാസത്തിൽ ഇന്നലത്തെ തീയതിയിൽ അയച്ച കത്ത്.