ബിജെപിക്ക് 4847 കോടിയുടെ സ്വത്ത്, ബിഎസ്പി രണ്ടാം സ്ഥാനത്ത്
ബിജെപിക്ക് 4847 കോടിയുടെ സ്വത്ത്, ബിഎസ്പി  രണ്ടാം സ്ഥാനത്ത്
Saturday, January 29, 2022 12:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും സ​​ന്പ​​ന്ന രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി എ​​ന്ന പ​​ദ​​വി ബി​​ജെ​​പി​​ക്ക്. 2019-20 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ വി​​വ​​ര​​ങ്ങ​​ളാ​​ണു പു​​റ​​ത്തു​​വ​​ന്ന​​ത്. ഇ​​തു​​പ്ര​​കാ​​രം ബി​​ജെ​​പി​​ക്ക് 4847.78 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്തു​​ണ്ട്.

ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ബി​​എ​​സ്പി​​ക്ക് 698.33 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്താ​​ണു​​ള്ള​​ത്. 588.16 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്തു​​മാ​​യി കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.


അ​​സോ​​സി​​യേ​​ഷ​​ൻ ഫോ​​ർ ഡെ​​മോ​​ക്രാ​​റ്റി​​ക് റി​​ഫോം​​സ്(​​എ​​ഡി​​ആ​​ർ) ആ​​ണു ക​​ണ​​ക്ക് പു​​റ​​ത്തു​​വി​​ട്ട​​ത്. ഏ​​ഴു ദേ​​ശീ​​യ പാ​​ർ​​ട്ടി​​ക​​ൾ 6988.57 കോ​​ടി​​യു​​ടെ​​യും 44 പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി​​ക​​ൾ 2129.38 കോ​​ടി​​യു​​ടെ​​യും സ്വ​​ത്തു​​ക്ക​​ളു​​ടെ വി​​വ​​ര​​മാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.