പഞ്ചാബിൽ കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് രാഹുൽ
Friday, January 28, 2022 1:26 AM IST
ജലന്ധർ: പഞ്ചാബിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനാർഥി ആരായാലും അംഗീകരിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും ഉറപ്പു നല്കിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം എത്രയും വേഗം പ്രാവർത്തികമാക്കും -രാഹുൽ പറഞ്ഞു.