നോട്ടറി നിയമനത്തിന് വർഷപരിധി: പ്രതിഷേധിച്ചു
Thursday, January 20, 2022 1:43 AM IST
ന്യൂഡൽഹി: നോട്ടറി നിയമനത്തിന് വർഷപരിധി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ കേന്ദ്ര നോട്ടറിമാരുടെ കേരള അസോസിയേഷൻ പ്രതിഷേധിച്ചു.
കുറഞ്ഞത് ആറു തവണയെങ്കിലും പുനർനിയമനം നടത്തണമെന്നും പുതിയ അപേക്ഷകർക്ക് 35 വയസ് പ്രായപരിധി നിശ്ചയിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് നിവേദനം കേന്ദ്ര നിയമമന്ത്രിക്ക് സമർപ്പിച്ചു. അനുഭാവപൂർവം ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മാത്യു പി. തോമസിനും സെക്രട്ടറി അഡ്വ. കെ. എൽ. സാജനും ഉറപ്പുനൽകി.