വന്യമൃഗങ്ങളെ വെടിവയ്ക്കാൻ കൃഷിക്കാർക്ക് അവകാശം നൽകണമെന്ന് പി.സി.തോമസ്
Monday, November 29, 2021 12:15 AM IST
ന്യുഡൽഹി: കർഷകരുടെ വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊലപ്പെടുത്താനുള്ള അവകാശം കർഷകർക്കു ൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് കേന്ദ്ര വനംമന്ത്രി ഭുപേന്ദ്ര യാദവിന് നിവേദനം നൽകി.
വനാതിർത്തികളിൽ വൈദ്യുതീകരിച്ച കന്പിവേലികൾ ഇടുകയും നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്നും തോമസ് ആവശ്യപ്പെട്ടു.