ഭരണഘടന കടലാസ് കഷണമായി മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം: രാഹുൽ ഗാന്ധി
Saturday, November 27, 2021 12:51 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണഘടന വെറും കടലാസ് കഷണമായി മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് രാഹുൽ ഗാന്ധി. ഭരണഘടനാവകാശങ്ങളും നീതിയും ലഭിക്കുകയെന്നത് രാജ്യത്തെ എല്ലാ ജനങ്ങളുടെയും അവകാശമാണ്.
ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി കോണ്ഗ്രസ് പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.