കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% കൂട്ടി
Friday, October 22, 2021 1:58 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
47 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 68 ലക്ഷത്തിലധികം വരുന്ന പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. 9488 കോടി രൂപ കേന്ദ്ര ഖജനാവിൽ നിന്നു ചെലവാകും. ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പുതിയ വർധന നിലവിൽ വരും.
പുതുക്കിയ ക്ഷാമബത്തയനുസരിച്ച് മാസം അയ്യായിരം രൂപയ്ക്ക് മുകളിൽ ക്ഷാമബത്ത ലഭിക്കും. വിലക്കയറ്റത്തെ നേരിടുന്നതിനായി ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തുകയാണ് ക്ഷാമബത്ത.