തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കു വൻ വിജയം
Thursday, October 14, 2021 1:34 AM IST
ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ,ഭരണകക്ഷിയായ ഡിഎംകെയ്ക്കു വൻ വിജയം. 140 ജില്ലാ പഞ്ചായത്ത് സീറ്റുകളും ഡിഎംകെ വിജയിച്ചു.
1381 പഞ്ചായത്ത് യൂണിയൻ വാർഡ് സീറ്റുകളിൽ 1100ൽ ഡിഎംകെയും സഖ്യകക്ഷികളും വിജയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണു ജനവിധിയെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അണ്ണാ ഡിഎംകെക്കും ബിജെപിക്കും വൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.