ഡൽഹി കലാപം: അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍
Thursday, September 23, 2021 12:31 AM IST
ന്യൂഡൽഹി: ഡൽഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണസംഘങ്ങളെ നിയമിച്ചു. ഡൽഹി സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പലതവണ കോടതിയുടെ താക്കീത് ലഭിച്ചതിനു പിന്നാലെയാണു ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത്.
അസിസ്റ്റന്റ് കമ്മീഷണർമാർക്കൊപ്പം ഖജൂരി ഖാസ്, ഗോകുൽപുരി, കാരാവാൾ നഗർ, ഭജൻ പുരി തുടങ്ങി വടക്ക് കിഴക്കൻ ഡൽഹിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉൾപ്പെടുന്ന ആറു സംഘങ്ങൾക്കാണ് അന്വേഷണ ചുമതല.