നവംബറിൽ യാത്രാവിലക്ക് നീക്കുമെന്ന് അമേരിക്ക
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് നവംബർ മുതൽ അമേരിക്കയിൽ പ്രവേശിക്കാം. പൂർണമായി വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും അമേരിക്കയിലേക്ക് പ്രവേശനം നൽകുക.
ബ്രിട്ടനും നവംബർ മുതൽ യാത്രനിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിക്കുമെന്നാണു സൂചന. രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് ഉള്ള സഞ്ചാരികൾക്ക് നവംബർ മുതലാകും അമേരിക്കയിലേക്കു പ്രവേശനം അനുവദിക്കുകയെന്നു വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.