ജമ്മു ഉരുൾപൊട്ടലിൽ ഏഴു മരണം
Friday, July 30, 2021 12:46 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ഹൊൻസാറിൽ ഉരുൾപൊട്ടലിൽ കാണാതായ 20 പേർക്കായി തെരച്ചിൽ തുടരുന്നു. കിഷ്ത്വാർ ജില്ലയിൽപ്പെട്ട ഹോൻസാർ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ ഏഴു പേർ മരിച്ചിരുന്നു.
17 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 21 ഭവനങ്ങൾ, റേഷൻകട, പാലം, മോസ്ക് എന്നിവ തകർന്നു. കാണാതായവരിൽ ഒന്പതു സ്ത്രീകളും ഉൾപ്പെടുന്നു. പട്ടാളത്തിന്റെയും സംസ്ഥാന ദുരന്തനിവരാണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ദുരന്തനിവാരണ സേനയും അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപാ ധനസഹായം ജമ്മു കാഷ്മീർ സർക്കാർ പ്രഖ്യാപിച്ചു.
കുറച്ചു ദിവസങ്ങളായി ജമ്മു മേഖലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും സംഭവിക്കാമെന്നു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.