ലക്ഷദ്വീപിന് ഉടന്‍ സംസ്ഥാനപദവിയില്ല: കേന്ദ്രം
Thursday, July 29, 2021 1:33 AM IST
ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിനു പൂർണ സംസ്ഥാന പദവി നല്കാൻ തത്കാലം തീരുമാനമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിനെ അറിയിച്ചു. ലക്ഷദ്വീപിനു സംസ്ഥാന പദവി നല്‍കുമോ, ജനാധിപത്യപ്രക്രിയയുടെ ഭാഗമായി കൂടുതൽ പങ്കാളിത്തം നല്‍കുമോ എന്നീ ചോദ്യങ്ങൾക്കു മറുപടിയായി ചോദ്യോത്തരവേളയിലാണു കേന്ദ്രമന്ത്രിയുടെ രേഖാമൂലമുള്ള പ്രതികരണം.