സോപോറിൽ ഭീകരാക്രമണം; രണ്ടു പോലീസുകാർക്കു വീരമൃത്യു
Sunday, June 13, 2021 12:59 AM IST
ശ്രീനഗർ: കാഷ്മീരിലെ സോപോർ പട്ടണത്തിൽ സുരക്ഷാസേനയ്ക്കു നേരേ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടു പോലീസുകാർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെ സിആർപിഎഫ്, പോലീസ് സംഘത്തിനു നേരേ മെയിൻ ചൗക്കിലായിരുന്നു ആക്രമണം. കോൺസ്റ്റബിൾമാരായ വസീം, ഷൗക്കത്ത് എന്നിവരാണു വീരമൃത്യു വരിച്ചത്. സബ് ഇൻസ്പെക്ടർ മുകേഷ്കുമാർ ഉൾപ്പെടെ നാലു പോലീസുകാർക്കു പരിക്കേറ്റു.
ആക്രമണത്തിനു പിന്നിൽ ലഷ്കർ-ഇ-തൊയ്ബയാണെന്ന് കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.