സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും
Friday, May 7, 2021 12:50 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും. രാജ്ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും. മുൻ മന്ത്രിയും ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ദുരൈമുരകൻ മന്ത്രിസഭയിൽ രണ്ടാമനാകും.
മുതിർന്ന നേതാക്കൾക്കു പുറമെ ഏതാനും പുതുമുഖങ്ങളും മന്ത്രിസഭയിലുണ്ടാകും. രണ്ടു വനിതകളും മന്ത്രിസഭയിലുണ്ടാകുമെന്നാണു റിപ്പോർട്ട്. പത്തു വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലെത്തുന്നത്.